തവക്കുലിന്റെ യാഥാർഥ്യം

പ്രമുഖ മുഫസ്സിറും പണ്ഡിതശ്രേഷ്ഠനുമായിരുന്ന അബ്ദുർറഹ്മാൻ ബിൻ നാസ്വിർ അൽ-സഅദി (رحمه الله) തവക്കുലിനെ കുറിച്ച് ചർച്ച ചെയ്യവെ പറഞ്ഞു:

صحبوا التوكل في جميع أُمورهم
مع بذلِ جُهد فى رضى الرحمان

“ഏതൊരു കാര്യത്തിലും തവക്കുലോടൊത്തു/
അർ-റഹ്മാന്റെ തൃപ്തിയിൽ പരിശ്രമവും ചെയ്യുന്നവർ//

ഈ രണ്ടു കാര്യങ്ങളിൽ അല്ലാഹുവിന്റെ ഒരു അടിമ തികവ് കൈവരിക്കേണ്ടതാണ് –
അല്ലാഹുവിങ്കലുള്ള തവക്കുലും, അവന്റെ അനുസരണാമാർഗ്ഗത്തിലുള്ള കഠിനപ്രയത്നവും. ഇതിലേതെങ്കിലുമൊന്ന് നഷ്ടപ്പെടുന്നപക്ഷം ആ തികവ് അവനു വന്നെത്തുന്നതല്ല.

അതിനാൽ തവക്കുലിന്റെ യാഥാർഥ്യം എന്നത് രണ്ടു കാര്യങ്ങൾ ചേരുമ്പോഴാണ്: അല്ലാഹുവിലുള്ള അവലംബനവും ദൃഢവിശ്വാസവും. അങ്ങിനെയൊരുവൻ തന്റെ ഹൃദയത്താൽ, അവന്റെ ദീൻ സംബന്ധിയായതും ദുനിയാവ് സംബന്ധിയായതുമായ കാര്യങ്ങളിലുള്ള, ഗുണലബ്ധിക്കായി അവന്റെ റബ്ബിനെ അവലംബിച്ചു തന്റെ സ്വന്തത്തിൽ നിന്നും അതിന്റെ കഴിവിനെയും ബലത്തെയും (ആശ്രയിക്കുന്നതിനെ) വിമുക്തമാക്കുന്നു. അവന് ഗുണമുള്ളത് നേടിയെടുക്കുന്നതിലും ദ്രോഹമായത് തടയുന്നതിലും അല്ലാഹുവിൽ വിശ്വാസ്യതയർപ്പിക്കുന്നു, തുടർന്ന് അവന്റെ ഉദ്ധേശം പ്രാപിക്കുന്നതിനായുള്ള കാര്യകാരണങ്ങളാൽ പ്രയത്നിക്കുന്നു.

വിശദീകരിച്ചാൽ: ….അവനൊരു പാപത്തിൽ നിന്നും വിമുക്തി നേടാൻ നിശ്ചയിച്ചുവെന്നിരിക്കട്ടെ. അവന്റെ നഫ്സ് അവനെ അതിലേക്ക് പ്രേരിപ്പിക്കുന്നുമുണ്ട് – അവൻ അതൊഴിവാക്കുന്നതിനായുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട് – രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടും, അവന്റെ അവയവങ്ങളെ ആ പാപത്തിൽ നിന്നും തിരിച്ചു കൊണ്ടും. തുടർന്ന് അല്ലാഹുവിങ്കൽ ആശ്രയമർപ്പിച്ചും, സുരക്ഷക്കായി അല്ലാഹുവിൽ അഭയം തേടിക്കൊണ്ടും, ആ രക്ഷാപ്രാപ്തി ലഭിക്കുന്നതിൽ അല്ലാഹുവിൽ നല്ല ചിന്ത വെച്ച് പുലർത്തിക്കൊണ്ടും അവൻ മുന്നേറുന്ന പക്ഷം – അല്ലാഹു ഉദ്ദേശിച്ചാൽ – വിമുക്തി പ്രതീക്ഷിക്കപ്പെടുന്നതാണ്.

ഇനിയൊരുവൻ അല്ലാഹുവിന്റെ സഹായം തേടുകയും അവനിൽ തവക്കുൽ ചെയ്യുകയും – എന്നാൽ തന്നിൽ നിന്നും വേണ്ടതായ പ്രയത്നം ഒഴിവാക്കുകയും ചെയ്താൽ – അത് യഥാർത്ഥ തവക്കുൽ അല്ല – മറിച്ചു അത് നിഷ്ഫലവും നിന്ദ്യവുമാണ്.

അതുപോലെ ഒരുവൻ പ്രയത്നിക്കുന്നുവെങ്കിലും – തന്റെ റബ്ബിൽ തവക്കുൽ ചെയ്യാതെ തന്റെ സ്വന്തത്തെ മാത്രം ആശ്രയിക്കുന്നുവെങ്കിൽ – അവൻ ഒരു വ്യാമോഹിയാണ്.

(അൽ-സയ്ർ ഇലല്ലാഹി വദ്ദാറിൽ ആഖിറ എന്ന പദ്യത്തിന്റെ വിശദീകരണത്തിൽ നിന്നും)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s