(وَقَالَ ٱلرَّسُولُ یَـٰرَبِّ إِنَّ قَوۡمِی ٱتَّخَذُوا۟ هَـٰذَا ٱلۡقُرۡءَانَ مَهۡجُورࣰا)
(അന്ന്) റസൂല്‍ പറയും: എന്റെ റബ്ബേ! തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ കയ്യൊഴിഞ് പരിത്യജിച്ചിരിക്കുന്നു. (സൂറത്തുൽ-ഫുർഖാൻ:30)
ഇബ്നു കഥീർ (رحمه الله) പറഞ്ഞു, “…അതെന്തെന്നാൽ, മുശ്രിക്കീങ്ങൾ ഖുർആൻ ശ്രദ്ദിക്കുകയോ കേൾക്കുകയോ ചെയ്യുമായിരുന്നില്ല.
അല്ലാഹു പറഞ്ഞത് പോലെ,
(وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ) فصلت:٢٦
(സത്യനിഷേധികള്‍ പറഞ്ഞു, നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം.)
- അവരുടെയടുക്കൽ ഖുർആൻ പാരായണം ചെയ്യപ്പെട്ടാൽ അത് കേൾക്കാതിരിക്കുവാനായ് അവർ മറ്റ് സംസാരങ്ങളും ബഹളവും വർധിപ്പിക്കുമായിരുന്നു. അത് ഖുർആനിനെ കയ്യൊഴിയുന്നതിൽ പെട്ടതാണ്.
- അതിന്റെ അറിവും, അത് മനഃപാഠമാക്കലും ഒഴിവാക്കുന്നത് അതിനെ കയ്യൊഴിയുന്നതിൽ പെട്ടതാണ്.
- അതിൽ വിശ്വസിക്കലും അതിനെ സത്യപ്പെടുത്തലും ഒഴിവാക്കുന്നത് അതിനെ കയ്യൊഴിയുന്നതിൽ പെട്ടതാണ്.
- അതിനെക്കുറിച്ചുള്ള പര്യാലോചനയും ധാരണ ഉൾക്കൊള്ളലും ഒഴിവാക്കുന്നത് അതിനെ കയ്യൊഴിയുന്നതിൽ പെട്ടതാണ്.
- അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുകയും അതിലെ കല്പനകൾ നിറവേറ്റാതിരിക്കുകയും അതിൽ താക്കീത് ചെയ്തവയെ വെടിയാതിരിക്കുകയും ചെയ്യുന്നത് അതിനെ കയ്യൊഴിയുന്നതിൽ പെട്ടതാണ്.
- അതിൽ നിന്നും മറ്റുള്ളതിലേക്ക് – കവിതകൾ, സംസാരങ്ങൾ, ഗാനങ്ങൾ, പാഴ്വാർത്തമാനങ്ങൾ, (ഖുർആൻ അല്ലാത്ത) മറ്റുള്ളവയിൽ നിന്നും അവലംഭിച്ചതായ മാർഗങ്ങൾ എന്നിവയിലേക്ക് – തിരിഞ്ഞ് കളയുന്നത് അതിനെ കയ്യൊഴിയുന്നതിൽ പെട്ടതാണ്.
(തഫ്സീർ ഇബ്നു കഥീർ, 1357 ദാർ ഇബ്നു ഹസ്മ് പ്രിന്റ്)