കൈയ്യിൽ പാത്രമിരിക്കെ മുഅദ്ദിൻ ബാങ്ക് കൊടുത്താൽ നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നവന് അതിൽ നിന്ന് കുടിക്കാമോ?

ഷെയ്ഖ് സായിദ് ബിൻ ഹസ്സൻ അൽ-വസ്സാബി (حفظه الله) പറഞ്ഞു:

“ഈ വിഷയത്തിൽ അബു ഹുറയ്റ (رضي الله عنه)വിൽ നിന്നും ഒരു ഹദീഥ് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു, റസൂലുല്ലാഹ് ﷺ പറഞ്ഞു: “കയ്യിൽ ഭക്ഷണപ്പാത്രമിരിക്കെ ഒരുവൻ ബാങ്ക്‌വിളി കേൾക്കുകയാണെങ്കിൽ, അതിൽ നിന്നും തന്റെ ആവശ്യം നിർവഹിക്കുന്നത് വരേയ്ക്കും അവനത് താഴെ വെക്കരുത്.” ഇമാം അഹ്മദും മറ്റും (رحمهم الله) റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഈ ഹദീഥ് ന്യുനതകൾ ഉള്ളതാണ്. ഇമാം ഇബ്നു അബീ ഹാതിം (رحمهما الله) അദ്ധേഹത്തിന്റെ “അൽ-ഇലൽ”(1/257)-ഇൽ ഈ ഹദീഥ് രണ്ട് ത്വരീഖുകളിൽ (പരമ്പരകളിൽ) നിന്നും പരാമർശിച്ചിട്ടുണ്ട്. അതിൽ ഒന്നിനെ കുറിച്ച് അദ്ദേഹം, തന്റെ പിതാവ് (ഇമാം അബു ഹാതിം അൽ-റാസി(رحمه الله)) അത് ‘മൗഖൂഫ്'( സ്വഹാബിയിലേക്ക് ചേർക്കപ്പെടുന്നത്)* ആണ് എന്ന നിലപാട് പ്രഫലപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തേത് – സഹീഹ് അല്ല (എന്നും).” ഇത് നമ്മുടെ ഷെയ്ഖ് (മുഖ്‌ബിൽ അൽ-വാദിഈ(رحمه الله)) തന്റെ “അഹാദീഥ് മുഅല്ല”(437)-യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിങ്ങൾ കാണുന്നത് പോലെ, ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല.

അതിനാൽ ആരെങ്കിലും – മുഅദ്ദിൻ സമയനിഷ്ഠനായി കൊണ്ടാണ് ബാങ്ക്‌വിളിക്കുന്നത് എന്ന് അറിയുന്നുവെങ്കിൽ – ബാങ്ക്‌വിളി കേട്ടാൽ നോമ്പ് മുറിക്കുന്നതായ യാതൊന്നും ശരീരത്തിൽ പ്രവേശിപ്പിക്കുക എന്നത് അവന് അനുവദനീയമല്ല. ഇനി മുഅദ്ദിൻ സമയനിഷ്ഠനല്ലെങ്കിൽ – ചില മുഅദ്ദിനുകൾക്കിടയിൽ സംഭവിക്കുന്നത് പോലെ – അവർ സമയത്തിന് മുൻപേ ബാങ്ക്‌വിളിക്കുന്നുവെങ്കിൽ, നീ സ്വന്തത്തിനായ് നിജപ്പെടുത്തുക.

والله اعلم”

(മിസ്കുൽ ഖിതാം ശർഹ് ഉംദത്തിൽ അഹ്‌കാം, 2/433)

*മൗഖൂഫ് ആയത് എന്നാൽ ഒരു സ്വഹാബിയിലേക്കോ അല്ലെങ്കിൽ, ചില സന്ദർഭങ്ങളിൽ പരമ്പരയിൽ അതിലും താഴെയുള്ള, ഒരു നിവേദകനിലേക്കോ പ്രത്യേകമായി ചേർത്ത് പറയപ്പെടുന്ന സംസാരമോ പ്രവൃത്തിയോ ആണ്. ആ പരമ്പര ആദ്യാവസാനം വരെ യോജിച്ചതാകണമെന്നുമില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s