ഇമാം ഹമദ് ബിൻ അത്തീഖ് അൻ-നജ്ദി (رحمه الله) പറഞ്ഞു,
“തീർച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു (വിവർത്തനം), “നാമവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.” (അൽ-ബഖറ:159)
പരമോന്നതനായ അല്ലാഹു പറയുന്നു(വിവർത്തനം), “ഇസ്രായീൽ സന്തതികളിൽ നിന്നും അവിശ്വസിച്ചവർ ദാവൂദിന്റെയും, മർയമിന്റെ മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന ദുഷ്പ്രവൃത്തികൾ അവർ അന്യോന്യം തടയുമായിരുന്നില്ല. അവർ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.” (അൽ-മാ’ഇദ:78-79).
ദുർവൃത്തികളുടെ ആവിർഭാവത്താൽ നിങ്ങൾക്കുമേൽ വന്നു ഭവിച്ചേക്കാവുന്ന ശിക്ഷകളെ കുറിച്ച് തീർച്ചയായും നിങ്ങൾ കേട്ടിരിക്കും. എന്നാൽ തീർച്ചയായും ശൈത്താൻ അധികമാളുകൾക്കും ദുർമാർഗ്ഗത്തിന്റെ ഒരു വാതിൽ തുറന്നു കൊടുത്തിരിക്കുന്നു. അതെന്തെന്നാൽ അവർക്കതിൽ ഒഴിവുകഴിവുകൾ ഉണ്ടെന്നവർ വിശ്വസിക്കും വരേയ്ക്കും അവർ നന്മ കല്പിക്കുന്നതും ദുർമാർഗ്ഗം വിലക്കുന്നതും വിട്ടുകളഞ്ഞിരിക്കുന്നു. എന്നിട്ട് ദീനിൽ ശുബുഹത്തുകൾ ഉള്ളവർക്ക് (ഈ ചിന്ത) അതിട്ടു കൊടുത്തിരിക്കുന്നു. എന്നാൽ തീർച്ചയായും ഇത് ശൈത്താന്റെ അലങ്കാരങ്ങളിൽപ്പെട്ടതാണ്. എന്നാൽ അല്ലാഹുവിന്റെയടുക്കൽ ഒരു വ്യഭിചാരിയും, മോഷ്ടാവും, മദ്യപാനിയും ഈയൊരു വർഗ്ഗത്തെക്കാൾ ഉന്നതമായ അവസ്ഥയിലാണുള്ളതെന്ന് അവർക്ക് വിശദീകരിച്ചു കൊടുത്താൽ – അത് തന്നെ അവരുടെ മാർഗത്തിന്റെ മ്ലേച്ചതയും ദുഷിച്ച പര്യാവസാനവും മനസ്സിലാക്കുവാൻ പര്യാപ്തമാണ്. അല്ലാഹുവിന്റെയടുക്കൽ നാം മാപ്പും ആഫിയത്തും തേടുന്നു.
തീർച്ചയായും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ പെട്ടതാണ് യുക്തി മുന്ന് തരമാണ് എന്നുള്ളത്
1) ജന്മസഹജമായ യുക്തി,
2) നുബുവ്വത്തിന്റെ വിളക്കിൽ നിന്നും ഗുണംപ്രാപിച്ച ഈമാനിയായ യുക്തി,
3) കാപട്യമുള്ള ശൈതാനികമായ യുക്തി.
ഇതിൽ മൂന്നാമത്തെ തരം യുക്തിയുള്ളവൻ സ്വയം എന്തോ ആണെന്ന് കരുതുന്നു. ഈയൊരു യുക്തി കുറേയാളുകൾക്കു, അല്ലെങ്കിൽ അധികം ആളുകൾക്കും സ്വന്തമാണ്. ഇതാകട്ടെ നാശത്തിന്റെ കാതലാണ്, കാപട്യത്തിന്റെ കനിയാണ്. ഈ യുക്തിയുടെ ഉടമ ജനങ്ങളുടെയെല്ലാം സംതൃപ്തിയിലും, അവരുടെ ഉദ്ദേശങ്ങൾക്കും ആഗ്രഹങ്ങൾക്കും എതിരാകാതിരിക്കുന്നതിലും അവരുമായുള്ള സ്നേഹബന്ധത്തിന് ആഹ്വാനം ചെയ്യുന്നതിലുമാണ് യുക്തി കാണുന്നത്. അവർ പറയും, “ജനങ്ങളുമായ് ഒന്നുചേരുന്നതിൽ നീ സ്വയം പൊരുത്തപ്പെടുക, അല്ലാതെ അവരുടെയിടയിൽ വെറുക്കപ്പെടുന്നവനാകാതിരിക്കുക.” ഇതാണ് ജനങ്ങളെ ഫസാദിലാക്കുന്നത്.
(ദുററുസ്സനീയ്യ 8/74)