സ്വഹീഹുൽ ബുഖാരിയുടെ വിശിഷ്ടതകളിൽ ചിലത്

حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ بْنُ الزُّبَيْرِ ، قَالَ : حَدَّثَنَا سُفْيَانُ ، قَالَ : حَدَّثَنَا يَحْيَى بْنُ سَعِيدٍ الْأَنْصَارِيُّ ، قَالَ : أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ ، أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ ، يَقُولُ : سَمِعْتُ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ عَلَى الْمِنْبَرِ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ : ” إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ “.

7563 حَدَّثَنِي أَحْمَدُ بْنُ إِشْكَابَ ، حَدَّثَنَا مُحَمَّدُ بْنُ فُضَيْلٍ ، عَنْ عُمَارَةَ بْنِ الْقَعْقَاعِ ، عَنْ أَبِي زُرْعَةَ ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ، خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ “

ഇമാം ബുഖാരി (رحمه الله)യുടെ ദീനിലെ പാണ്ഡിത്യവും, അതിനാൽ തന്നെ അറിവുള്ളവർ അദ്ദേഹത്തിന് നൽകിപ്പോന്നതായ പദവിയും ബഹുമാനവും മുസ്ലിം ലോകത്തിന് സുപരിചിതവും ഒരു ത്വാലിബുൽ ഇല്മിന് സന്തോഷം നൽകുന്നതുമാണ്. മറ്റ് പല പണ്ഡിതരും അല്ലാഹു അദ്ദേഹത്തിന് നൽകിയ കഴിവുകളിൽ ആശ്ചര്യം തൂകിയിട്ടുണ്ട്. അദ്ധേഹത്തിന്റെ സൂക്ഷ്മതയിലേക്കു ചൂണ്ടുന്നതായ ഒന്ന്…

മുകളിൽ കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വഹീഹിലെ ആദ്യത്തെയും അവസാനത്തെയും ഹദീഥുകൾ ആണ്. ചില പണ്ഡിതർ നിരീക്ഷിച്ചതായി കാണാം,

1) അല്ലാഹുവിന്റെ ഒരു അടിമ ഏതൊരു കാര്യം പ്രവർത്തിക്കുമ്പോഴും ഏറ്റവും സൂക്ഷിക്കേണ്ടതായ “നിയ്യത്ത്” എന്ന വിഷയത്തെ തൊട്ടുള്ള ഹദീഥ് കൊണ്ട് തുടങ്ങി, തസ്ബീഹും ഹംദും അടങ്ങിയ ദുആയുടെ ഹദീഥ് കൊണ്ട് അവസാനിപ്പിച്ചു.

2) അതിലേറെ സൂക്ഷ്മതയിലേക്കു ചൂണ്ടുന്നതായ മറ്റൊന്ന് വളരെ ചുരുക്കം പണ്ഡിതർ നിരീക്ഷിച്ചതായി കാണാം – അദ്ദേഹം തന്റെ ആദ്യ ഹദീഥിന്റെയും അവസാന ഹദീഥിന്റെയും സനദിൽ വരെയും ഹംദ് ഉൾപ്പെടുത്തിയിരിക്കുന്നു. ആദ്യ ഹദീഥ് ഉദ്ധരിച്ചത് “ഹുമൈദി”യിൽ നിന്നും അവസാന ഹദീഥ് “അഹ്മദി”ൽ നിന്നും. (ഇത് യാദൃശ്ചികമല്ല, എന്തെന്നാൽ സാധാരണ രീതി “അബ്ദുല്ലാഹ് ബിൻ സുബൈർ അൽ-ഹുമൈദി” എന്നതാണ്. എന്നാൽ ഇവിടെ “അൽ-ഹുമൈദി, അബ്ദുല്ലാഹ് ബിൻ സുബൈർ” എന്ന് കൊടുത്തിരിക്കുന്നു.)

സുബ്ഹാനല്ലാഹ്!!!

അതിനാൽ പ്രിയസഹോദരങ്ങളെ !!! അഹ്ലുസുന്നത്തിന്റെ പണ്ഡിതരായ, ഹദീഥിന്റെ ആളുകളെ ആദരിക്കുക, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അവർ ചെയ്ത സേവനങ്ങൾ മനസ്സിലാക്കി അവർക്കു വേണ്ടി ദുആ ചെയ്യുക, ദീൻ മനസ്സിലാക്കുവാൻ പ്രവാചകരുടെ അനന്തരാവകാശികളായ അവരിലേക്ക്‌ മടങ്ങുക.

و بالله التوفيق

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s