രൂപ നിർമ്മാണം, ഖബറിന് മേലുള്ള ആരാധനാലയം, നജ്‌റാനിലെ നസ്രാണികളുടെ ഹദീഥ് എന്നിവയുടെ വിധി

ആഇഷാ (رضي الله عنها) നിന്നും ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥിൽ, “നബി ﷺ രോഗബാധിതനായിരുന്ന സമയം അദ്ധേഹത്തിന്റെ ചില പത്നിമാർ (رضي الله عنهن) അവർ ഹബഷ നാട്ടിൽ കണ്ട ഒരു ക്രിസ്തീയ ആരാധനാലയത്തെ കുറിച്ച് പറഞ്ഞു. ‘മാരിയ്യ’ എന്നായിരുന്നു അതിനെ പറഞ്ഞിരുന്നത്. ഉമ്മു സലമയും ഉമ്മു ഹബീബയും ഹബഷ നാട്ടിൽ പോയിരുന്നു. തുടർന്ന് അവർ അതിന്റെ നന്മകളെ കുറിച്ചും അതിലുള്ള രൂപങ്ങളെക്കുറിച്ചും വർണ്ണിച്ചു. അപ്പോൾ നബി ﷺ തലയുയർത്തിക്കൊണ്ടു പറഞ്ഞു: “അവർക്കിടയിൽ ഒരു സ്വാലിഹായ മനുഷ്യൻ മരിച്ചാൽ അദ്ധേഹത്തിന്റെ ഖബറിനുമേൽ അവർ ഒരു ആരാധനാലയം നിർമ്മിക്കും, എന്നിട്ടതിൽ അത്തരം രൂപങ്ങളും നിർമ്മിക്കും. അല്ലാഹുവിന്റെയടുക്കൽ ഏറ്റവും തിന്മയേറിയവരാണവർ.“”

ഇമാം ഇബ്നു ദഖീഖ് അൽ-ഈദ് (رحمه الله) (മരണം:702ഹ) “ഇഹ്‌കാമുൽ അഹ്‌കാം ശർഹ് ഉംദത്തുൽ അഹ്‌കാം”-ഇൽ (1/359-360) ഈ ഹദീഥ് വിശദീകരിച്ചു കൊണ്ട് പറഞ്ഞു: “ഇതിൽ ഈ പ്രവൃത്തിയെ ഹറാമാക്കുന്നതിനു തെളിവുണ്ട്. ശരീയ്യത്തിൽ രൂപങ്ങളെയും രൂപ നിർമ്മാണത്തെയും വിലക്കുന്നതായ തെളിവുകൾ തീർച്ചയായും ഒന്നുവന്നിട്ടുള്ളതാണ്. എന്നാൽ അതിൽ ‘കറാഹത്താ’ണ് ഉദ്ദേശിക്കപ്പെടുന്നതെന്നും, ആ (വിധിയിലെ) കാർക്കശ്യം, ജനങ്ങൾ വിഗ്രഹാരാധനയോട് അടുത്ത് നിന്ന ആ ഒരു കാലഘട്ടത്തിൽ ആയിരുന്നെന്നും, എന്നാൽ ഇസ്ലാമിക വിശ്വാസം അടിയുറക്കുകയും വ്യാപിക്കുകയും ചെയ്തിട്ടുള്ള ഈ കാലഘട്ടത്തിൽ ആ ഒരർത്ഥത്തിനോടൊത്തുവരുകയില്ലെന്നും അതിൽ കാർക്കശ്യത്തിന്റെ ആവശ്യമില്ലെന്നും പറയുന്നവരിൽ നിന്നും അങ്ങേയറ്റത്തെ അകൽച്ചയാണെനിക്കുള്ളത്. ഇതോ അല്ലെങ്കിൽ ഈ അർത്ഥത്തിലുള്ളതോ ആയ അവരുടെ വാദം തീർത്തും അവാസ്തവവുമാണ്.” എന്തെന്നാൽ രൂപനിർമ്മാതാക്കളുടെ ആഖിറത്തിലെ ശിക്ഷയെക്കുറിച്ചുള്ള അറിയിപ്പുകൾ ഹദീഥുകളിൽ വന്നിട്ടുള്ളതുതന്നെയാണ്. “നിങ്ങൾ സൃഷ്ടിച്ചവയ്ക്കു നിങ്ങൾ ജീവൻ നൽകുക” എന്ന് അവരോടു പറയപ്പെടും. ഈയൊരു മൂലകാരണം ഇവരുടെ വാദത്തിനു വിരുദ്ധവും “അല്ലാഹുവിന്റെ സൃഷ്ടിപ്പിനോടു സാദൃശ്യം പുലർത്തുന്നവർ” എന്ന നബി ﷺ യുടെ വാക്കുകളിൽ സ്പഷ്ടമായിട്ടുള്ളതുമാണ്. ഈയൊരു കാരണം മറ്റേതിൽ നിന്നും വേറിട്ടതും സന്ദർഭത്തിനു അനുയോജ്യവുമാണ്. അത് ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമായുള്ളതല്ല. അതിനാൽ ഒന്നിച്ചുവരുന്നതും പരസ്പര പൂരിതങ്ങളുമായ കാരണങ്ങളിൽ ഒന്നിനെ മാത്രം പരിഗണിച്ചു മറ്റൊന്നിനെ ഒഴിവാക്കുവാൻ സാധ്യമല്ല. അതിനാൽ (ഇവിടെ) ‘അല്ലാഹുവിന്റെ സൃഷ്ടിയെ അനുകരിക്കുക’ എന്ന കാരണം നിലനിൽക്കുന്നുണ്ട്.

അദ്ധേഹത്തിന്റെ ഖബറിനുമേൽ അവർ ഒരു ആരാധനാലയം നിർമ്മിക്കും“, എന്ന നബി ﷺ യുടെ വാക്കുകൾ അതിൽ വിലക്ക് ഉള്ളതായി സൂചിപ്പിക്കുന്നു. “അവരുടെ നബിമാരുടെ ഖബറിടങ്ങൾ ആരാധനാലയങ്ങളാക്കിയ യഹൂദികളെയും നസ്രാണികളെയും അല്ലാഹു ശപിച്ചിരിക്കുന്നു“, “അല്ലാഹുവെ എൻറെ ഖബർ ആരാധിക്കപ്പെടുന്ന ഒന്നാക്കി തീർക്കരുതേ” എന്ന ഹദീഥിൽ നബി ﷺ ഇത് സ്പഷ്ടമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള, അന്യമതസ്ഥരുടെ ആരാധനാലയങ്ങളിൽ ഇബാദത് നിർവഹിക്കുക എന്നത് ഒരു മുസ്ലിമിന് അനുവദനീയമല്ല എന്ന് ഈ ഹദീഥു കൊണ്ട് തെളിവ് പിടിച്ച ശേഷം ഇബ്നു റജബ് (رحمه الله) (മരണം:795ഹ) ഫത്ഹുൽ ബാരിയിൽ (2/439) പറയുന്നു,

“…ഇനി ‘അവർക്ക് (അമുസ്ലിങ്ങൾക്ക്) അവരുടെ പ്രാർത്ഥനകൾ മുസ്‌ലീങ്ങളുടെ മസ്‌ജിദിൽ നിർവഹിക്കുവാൻ അനുവാദമുള്ളതായി സൂചിപ്പിക്കുന്ന ഉദ്ധരണികളുണ്ടല്ലോ, അങ്ങിനെയെങ്കിൽ അവരുടെ ആരാധനാലയങ്ങളിലും മറ്റും അതിലേറെ മുസ്ലിമീങ്ങൾക്കും ആരാധനാകർമ്മങ്ങൾ നിർവഹിക്കാമല്ലോ’ എന്ന് പറയപ്പെട്ടാൽ,

ഇബ്നു ഇസ്ഹാഖ്‌ ഉദ്ധരിക്കുന്നു, മുഹമ്മദ് ഇബ്നു ജഅഫർ ഇബ്നുസ്സുബൈർ എന്നോട് പറഞ്ഞു, “മദീനയിൽ റസൂലുല്ലാഹ്‌ ﷺ യുടെ അടുക്കലേക്ക്, നജ്‌റാനിൽ നിന്നും ഒരു സംഘം (ക്രിസ്തീയർ) വന്നെത്തുകയുണ്ടായി, അസ്ർ നമസ്‌കാരസമയത്തു അവർ അദ്ദേഹത്തിൻ്റെ ﷺ മസ്ജിദിൽ പ്രവേശിച്ചു…..അവരുടെ നമസ്കാര സമയം വന്നെത്തിയപ്പോൾ അവർ നമസ്കാരത്തിനായി തയ്യാറായി. അപ്പോൾ റസൂലുല്ലാഹ് ﷺ പറഞ്ഞു “അവരെ വിട്ടേക്കൂ!”. അങ്ങിനെയവർ കിഴക്കോട്ടു (തിരിഞ്ഞു) നമസ്കരിച്ചു.” (ഇബ്നു ഹിശാമിൻ്റെ അൽ-സീറഹ്)

ഇത് (സനദിൽ) മുറിഞ്ഞതും ദുർബലവുമാണ് എന്ന് പറയപ്പെട്ടിരിക്കുന്നു. ഇത് പോലുള്ളവ തെളിവിനായി ഉപയോഗിക്കാവുന്നതല്ല.”

(വിവർത്തകക്കുറിപ്പ്: മുഹമ്മദ് ഇബ്നു ജഅഫർ ഇബ്നുസ്സുബൈർ താബിഈങ്ങളിൽ നിന്നും റിവായത് ചെയ്യുന്ന ആളാണ്, അദ്ദേഹം ഒരു സഹാബിയല്ല. അതിനാൽ തന്നെ അദ്ദേഹത്തിന് ഈയൊരു സംഭവം നേരിട്ട് ഉദ്ധരിക്കാൻ സാധ്യമല്ല. അങ്ങിനെയെങ്കിൽ സനദിൽ ഒന്നിലേറെ വിടവുകൾ ഉണ്ടെന്ന് വ്യക്തം. അത് പോലെ തന്നെ സനദിലുള്ള ഇബ്നു ഇസ്ഹാഖിൻ്റെ റിവായത്തുകൾ സ്വീകരിക്കപ്പെടുവാനുള്ള നിബന്ധനകൾ ഈ ഉദ്ധരണിയിൽ പാലിക്കപ്പെട്ടിട്ടില്ല. ഈ ഉദ്ധരണി “മസ്ജിദുകൾ അല്ലാഹുവിനുള്ളതാകുന്നു, അതിനാൽ അവിടെ അല്ലാഹുവിന് പുറമേ മറ്റാരെയും നീ വിളിച്ചു പ്രാർത്ഥിക്കരുത്” എന്ന വ്യക്തമായ ഖുർആൻ ആയത്തിനു വിരുദ്ധവുമാണ്.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s